ഓലത്തുമ്പത്തിരുന്നൂയലാടും | OLATHUMBATHIRUNNUYALAADUM | LYRICS

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ

എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ

വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ

എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ

ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ

പിള്ള ദോഷം കളയാന്മൂളു പുള്ളോന്കുടമേ ഹോയ്

(ഓലത്തുമ്പത്തിരുന്നൂയലാടും...)

കുരുന്നു ചുണ്ടിലോ പരന്ന പാല്മണം

വയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും

നുറുങ്ങു കൊഞ്ചലില്നിറഞ്ഞൊരമ്മയും

ഒരമ്മ തന്മനം കുളിര്ന്ന ഹാസവും

ആനന്ദ തേനിമ്പ തേരില്ഞാനീ

മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടെ

ഓലത്തത്തേ ഞാനും നിന്നോടൊപ്പം

ചാഞ്ചക്കം ചാഞ്ചക്കം ചാടിക്കോട്ടെ

പൂങ്കവിള്കിളുന്നില്ഞാന്ചാന്തു കൊണ്ടു ചാര്ത്തിടാം

എന്നുണ്ണിക്കെന്ചൊല്ലും കണ്ണും കൊണ്ടാപത്തൊന്നേറ്റിടാതിടാന്

(ഓലത്തുമ്പത്തിരുന്നൂയലാടും....)

സരസ്വതീവരം നിറഞ്ഞു  sadharam

വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം

അറിഞ്ഞു മുന്പനായ് വളര്ന്നു കേമനായ്

ഗുരുകടാക്ഷമായ് വരൂ കുമാരകാ

അക്ഷരം നക്ഷത്രലക്ഷമായാല്

അച്ഛനെക്കാള് നീ മിടുക്കനായാല്

നാളത്തെ നാടിന്റെ നാവു നീയേ

മാനത്തോടമ്മയിന്നമ്മയായേ

ഏതു ദേശമാകിലും ഏതു വേഷമേകിലും

അമ്മ തന് അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ

(ഓലത്തുമ്പത്തിരുന്നൂയലാടും..

Comments